ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; സര്‍ക്കാര്‍ മറുപടി പറയണമെന്ന് ഹൈക്കോടതി

  • 01/03/2024

ബ്യൂട്ടിപാർലർ ഉടമക്കെതിരായ (ഷീലസണ്ണി) വ്യാജ ലഹരിക്കേസില്‍ സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയുടെ ഹർജിയിലാണ് കോടതി നിർദേശം വന്നത്. അതീവ ഗുരുതരമായ സംഭവമാണ് നടന്നിട്ടുള്ളത്. വിഷയത്തില്‍ സമഗ്രമായ മറുപടി സർക്കാർ നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു. കേസില്‍ ആരോപണ വിധേയരായ എക്സൈസ് ഉദ്യോഗസ്ഥർക്കും കോടതി നോട്ടീസ് അയച്ചു. 

കഴിഞ്ഞ കൊല്ലം ഫെബ്രുവരി 27 നായിരുന്നു ഷീലാ സണ്ണിയെന്ന ബ്യൂട്ടിപാർലർ ഉടമയുടെ ജീവിതം കീഴ്മേല്‍ മറിഞ്ഞത്. ബൈക്കിലും ബാഗിലും എല്‍എസ്ഡി സ്റ്റാമ്ബുമായി അവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ സ്റ്റാംപ് ലഹരിയല്ലെന്ന് തെളിഞ്ഞു. എന്നിട്ടും ഷീല ജയിലില്‍ കിടന്നത് 72 ദിവസമായിരുന്നു.

Related News