23,471 ബൂത്തുകളിലായി 23.28 ലക്ഷം കുട്ടികള്‍; പള്‍സ് പോളിയോ ഇമ്യൂണൈസേഷൻ ഇന്ന്

  • 02/03/2024

സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്യൂണൈസേഷൻ ഇന്ന്. സംസ്ഥാനതല ഉദ്ഘാടനം രാവിലെ പത്തനംതിട്ട ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. അഞ്ച് വയസിന് താഴെയുള്ള 23,28,258 കുട്ടികള്‍ക്കാകും പള്‍സ് പോളിയോ ഇമ്യൂണൈഷൻ നല്‍കുക.

സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകള്‍, അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്ബുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകള്‍ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്. 23,471 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് സമയം.

Related News