സിദ്ധാര്‍ത്ഥന്റെ വീട്ടില്‍ സുരേഷ് ഗോപിയെത്തി; 'മറ്റൊരു വിദ്യാര്‍ത്ഥിക്കും ഇനി ഇത്തരമൊരു അനുഭവമുണ്ടാകരുത്'

  • 02/03/2024

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ വീട്ടില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി സന്ദര്‍ശനം നടത്തി. പുലര്‍ച്ചെ ആറരയോടെയായിരുന്നു സന്ദര്‍ശനം. സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശുമായി സംസാരിച്ചു. വീട്ടുകാരെ ആശ്വസിപ്പിച്ചു. 

കേരളത്തിലെ മറ്റൊരു വിദ്യാര്‍ത്ഥിക്കും ഇനി ഇത്തരമൊരു അനുഭവമുണ്ടാകരുത്. ഈ കുടുംബത്തോടൊപ്പം എല്ലായിപ്പോഴും താനുണ്ടാകും. ഏതു വിധത്തിലുള്ള സഹായവും തന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും സുരേഷ് ഗോപി വീട്ടുകാരെ അറിയിച്ചു.

Related News