വര്‍ക്കലയില്‍ കേക്ക് കഴിച്ച യുവാവ് മരിച്ച സംഭവം; ഭക്ഷ്യവിഷബാധ മൂലമെന്ന് സ്ഥീരീകരണം

  • 03/03/2024

വര്‍ക്കലയിലെ യുവാവിന്‍റെ മരണം ഭക്ഷ്യവിഷബാധ മൂലമെന്ന് സ്ഥീരീകരണം. വർക്കല ഇലകമണ്‍ സ്വദേശി വിനു (23) ആണ് ശനിയാഴ്ച ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഭക്ഷ്യവിഷബാധ മൂലമാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.

കഴിഞ്ഞ ഫെബ്രുവരി 29ന് വർക്കലയിലെ സ്റ്റേഷനറി കടയില്‍നിന്ന് വാങ്ങിയ കേക്ക് കഴിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വയറുവേദന ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. ഇതിന് പിന്നാലെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വിനുവിന്‍റെ അമ്മയും സഹോദരങ്ങളും സമാന ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related News