വിരണ്ടോടിയ ആനയെ തളച്ചു; രണ്ട് പശുക്കളേയും ഒരു ആടിനേയും ചവിട്ടിക്കൊന്നു, പ്രദേശത്ത് വന്‍ നാശനഷ്ടം

  • 03/03/2024

ലോറിയില്‍ നിന്ന് ഇറങ്ങി വിരണ്ടോടിയ ആനയെ തളച്ചു. വ്യാപക നാശനഷ്ടം വരുത്തിയ ശേഷം നിലയുറപ്പിച്ച ആനയെ ഏറെ പണിപ്പെട്ടാണ് ആനയെ തളച്ചത്. ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. കൂടാതെ ആന ചവിട്ടിയ രണ്ട് പശുക്കളും ഒരു ആടും ചത്തതായി റിപ്പോർട്ടുണ്ട്.

പാലക്കാട് നഗരപരിധിയില്‍പ്പെടുന്ന വടക്കുംമുറി ഭാഗത്തുവച്ചാണ് സംഭവം. പട്ടാമ്ബി നേർച്ചയ്ക്ക് എത്തിച്ച ആനയെ തിരിച്ച്‌ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് വിരണ്ടോടിയത്. പാപ്പാൻ ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് സംഭവം. മുത്തു എന്ന അക്കരമേല്‍ ശേഖരൻ എന്ന ആനയാണ് വിരണ്ടോടിയത്. ആളൊഴിഞ്ഞ സ്ഥലത്ത് നിലയുറപ്പിച്ച ആന ശാന്തനായതോടെ പാപ്പാന്മാര്‍ പഴവും മറ്റും എറിഞ്ഞുകൊടുക്കുകയായിരുന്നു. തുടര്‍ന്നാണ് തളച്ചത്. 

Related News