കൊയിലാണ്ടിയില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ സംഭവം; വിദ്യാര്‍ഥി ഇന്ന് പ്രിൻസിപ്പലിനു പരാതി നല്‍കും

  • 03/03/2024

കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയല്‍ എസ്‌എൻ‍ഡിപി കോളജില്‍ എസ്‌എഫ്‌ഐ പ്രവർത്തകരുടെ മർദ്ദനത്തിനു ഇരയായ വിദ്യാർഥി അമല്‍ ഇന്നു പ്രിൻസിപ്പലിനു പരാതി നല്‍കും. രേഖാമൂലം പരാതി ലഭിച്ചാല്‍ അന്വേഷണ കമ്മീഷനെ നിയമിക്കുമെന്നു പ്രിൻസിപ്പല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

സംഭവത്തില്‍ 20 ലധികം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കോളജ് യൂണിയന്‍ ചെയര്‍മാനെയും എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെയും കേസില്‍ പ്രതി ചേര്‍ത്തു. നാല് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പുറമെ കണ്ടാലറിയാവുന്ന 20 പേര്‍ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി വ്യക്തി വൈരാഗ്യത്തില്‍ മര്‍ദിച്ചതാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

Related News