'വീട്ടിലേക്ക് പോയ സിദ്ധാര്‍ത്ഥനെ തിരിച്ചുവിളിച്ചത് ഗൂഢാലോചനയുടെ ഭാഗമായി', തെളിവുണ്ടെന്ന് പൊലീസ്

  • 04/03/2024

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം കൂടി ചേര്‍ത്തു. ഇതിനുള്ള തെളിവുകളുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. 120ബി വകുപ്പ് കൂടിയാണ് ഇതോടുകൂടി ചേര്‍ക്കപ്പെടുന്നത്. ഈ വകുപ്പ് ചുമത്താത്തതില്‍ നേരത്തെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. 

മർദ്ദനം, തടഞ്ഞു വെക്കല്‍, ആത്മഹത്യാ പ്രേരണ, റാഗിംഗ് തുടങ്ങിയ കുറ്റങ്ങളായിരുന്നു ആദ്യഘട്ടത്തില്‍ ചുമത്തിയിരുന്നത്. ഇതിനൊപ്പം ഗൂഢാലോചനാ കുറ്റം കൂടി ചേര്‍ക്കണമെന്നതായിരുന്നു ഉയര്‍ന്നിരുന്ന ആവശ്യം. വീട്ടിലേക്ക് പോയ സിദ്ധാർത്ഥനെ തിരിച്ചുവിളിച്ചത് ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് പൊലീസ് അറിയിക്കുന്നത്. ശേഷം നടന്ന മർദ്ദനത്തിനും വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. 

Related News