കാട്ടുപോത്തിനെ മയക്കുവെടി വെക്കും; നിര്‍ദേശം നല്‍കി വനം വകുപ്പ് മന്ത്രി

  • 05/03/2024

കക്കയത്ത് വന്യജീവി ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമകാരിയായ കാട്ടുപോത്തിനെ വെടിവയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദേശം നല്‍കിയതായി വനംമന്ത്രി എ കെ ശശീന്ദ്രന്‍.

ആശുപത്രിയില്‍ ചികിത്സയിലായതിനാലാണ് സംഭവ സ്ഥലത്തെത്താന്‍ സാധിക്കാതിരുന്നത്. വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തുമെന്നും മന്ത്രി അറിയിച്ചു. ആശുപത്രിയിലായതിനാലാണ് സംഭവ സ്ഥലത്ത് എത്താന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Related News