പ്രവർത്തന മികവിൻ്റെ രാഷ്ട്രീയം തിരുവനന്തപുരത്തെ മാറ്റിമറിക്കും: രാജീവ് ചന്ദ്രശേഖർ

  • 05/03/2024

പ്രവർത്തന മികവിൻ്റെ രാഷ്ട്രീയം തിരുവനന്തപുരത്തെ മാറ്റിമറിക്കുമെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. 2014-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച അമ്പേ തകർന്ന സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരവും കരുത്തുറ്റതുമായ സമ്പദ് വ്യവസ്ഥയായി മാറ്റി. പ്രധാനമന്ത്രി മോദിജിയുടെ നേതൃത്വത്തിനു കീഴിൽ ഉണ്ടായ പുരോഗതി അനുഭവിക്കാൻ സിപിഐഎമ്മിൻ്റെ സാന്നിദ്ധ്യം മൂലം കേരളത്തിന് കഴിഞ്ഞിട്ടില്ല.

കേരളം പിന്നാക്കം പോകാതിരിക്കാനും കേന്ദ്രസർക്കാർ പദ്ധതികളിൽ നിന്ന് എല്ലാ ആനുകൂല്യങ്ങളും ലഭിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.സംസ്ഥാനത്തിൻ്റെ വികസനം ത്വരിതപ്പെടുത്താനും തിരുവനന്തപുരത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെക്നോളജി, ടൂറിസം, ഇലക്ട്രോണിക്സ് നിർമ്മാണ കേന്ദ്രമാക്കി മാറ്റാനും നമുക്ക് കഠിനമായി പരിശ്രമിക്കാമെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.

അടുത്ത 5 വർഷത്തിനുള്ളിൽ, തിരുവനന്തപുരത്തെ മലയാളി യുവാക്കൾ പൂർണ്ണമായും തൊഴിൽ നൈപുണ്യമുള്ളവരാകും. ഇതാണ് മോദിയുടെ ഗ്യാരൻ്റിയെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

Related News