എറണാകുളം പിറവത്ത് മണ്ണിടിഞ്ഞ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പിറവം പേപ്പതിയിലാണ് അപകടം ഉണ്ടായത്. കെട്ടിട നിർമ്മാണത്തിന് മണ്ണ് നീക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൂന്ന് നില കെട്ടിടം നിർമ്മിക്കാനായി മണ്ണ് മാറ്റുകയായിരുന്നു ഇതര സംസ്ഥാന തൊഴിലാളികള്‍.
ഗൗർ, സുബ്രധോ, സുകുമാർ ഘോഷ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൂന്ന് പേരും പശ്ചിമ ബംഗാള്‍ സ്വദേശികളാണ്. ആകെ എട്ട് തൊഴിലാളികള്‍ അപകട സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേർ മണ്ണിനടിയില്‍പ്പെടുകയായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?