ഭാരത് അരിയെ വെല്ലാന്‍ 'കെ റൈസ്'; റേഷന്‍ കാര്‍ഡുടമകള്‍ക്ക് 5 കിലോ വീതം നല്‍കും, പ്രഖ്യാപനം ഉടൻ

  • 06/03/2024

കേന്ദ്രസർക്കാരിന്റെ ഭാരത് അരിക്ക് ബദലായി സംസ്ഥാന സർക്കാരിന്റെ ശബരി കെ റൈസ് പ്രഖ്യാപനം ഉടൻ. സപ്ലൈകോ പർച്ചെയ്‌സ്‌ ഓഡർ നല്‍കി. ജയ, കുറുവ, മട്ട അരി സപ്ലൈകോ വഴി വിതരണം ചെയ്യും. 40 രൂപ നിരക്കില്‍ വാങ്ങി സബ്സിഡിയോടെയാണ് വില്‍പന.

ഒരു കാർഡിന് ലഭിക്കുക 5 കിലോ അരിയാണ്. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയില്‍ (എഫ്സിഐ) നിന്ന് ഓപ്പണ്‍ മാർക്കറ്റ് സെയില്‍സ് സ്കീം വഴി വില കുറച്ചു ലഭിക്കുന്ന അരിയാണ് കേന്ദ്ര സർക്കാരിന്റെ ഏജൻസികളും കേന്ദ്ര സഹകരണ സംഘങ്ങളും വഴി കിലോയ്ക്ക് 'ഭാരത് അരി' ആയി നല്‍കുന്നത്.ഇതിന് റേഷൻ കാർഡ് ആവശ്യമില്ല.

Related News