പത്മജയെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ പാളി

  • 06/03/2024

ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ പത്മജ വേണുഗോപാലിനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ പാളി. രാജ്യസഭാ സീറ്റ് നല്‍കാമെന്ന് പറഞ്ഞു പലതവണ പറ്റിച്ചെന്നും ഒഴിവ് വരുന്ന അടുത്ത രാജ്യസഭാ സീറ്റ് ഉറപ്പ് നല്‍കാന്‍ കഴിഞ്ഞില്ലെന്നും പത്മജ നേതാക്കളോട് പറഞ്ഞു.

തൃശൂർ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണക്കാരായവരെ ഭാരവാഹിയാക്കിയതിലും പത്മജക്ക് പ്രതിഷേധമുണ്ട്. ഇന്നലെ ബി.ജെ.പി ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയ പത്മജ ഇന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ചേക്കും.

Related News