ആറ്റിങ്ങലില്‍ ഡോക്ടറുടെ വീട് കുത്തി തുറന്ന് വൻ മോഷണം; പണവും ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണവും പോയി

  • 06/03/2024

ആറ്റിങ്ങല്‍ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് വൻ മോഷണം. ദന്തല്‍ സർജൻ ഡോക്ടർ അരുണ്‍ ശ്രീനിവാസിന്‍റെ കുന്നിലെ വീടാണ് ബുധനാഴ്ച രാത്രി കുത്തിത്തുറന്ന് മോഷണം നടത്തിയത്.50 പവനും നാലര ലക്ഷം രൂപയും ആണ് മോഷണം പോയിരിക്കുന്നത്.

ഡോക്ടറും കുടുംബാംഗങ്ങളും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് വീട് കുത്തിത്തുറന്ന് കിടപ്പുമുറിയിലെ ലോക്കര്‍ തകര്‍ത്താണ് മോഷണം നടത്തിയത്. ഡോക്ടറും വീട്ടുകാരും ഒരു ബന്ധുവീട്ടില്‍ പോയ സമയമായിരുന്നു ഇത്. ബന്ധുവിൻ്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ അരുണ്‍ രാത്രി തിരികെ വീട്ടില്‍ എത്തിയപ്പോള്‍ ആണ് മോഷണ വിവരം അറിയുന്നത്. 

വീടിൻ്റെ മുൻ വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ ആയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ ആണ് വീടിന് അകത്തെ വാതിലുകളും കിടപ്പുമുറിയില്‍ ഉണ്ടായിരുന്ന ലോക്കറും തകർത്തതായി കണ്ടെത്തിയത്. 

Related News