ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാര്‍; മാറ്റത്തില്‍ പ്രതിഷേധമില്ലെന്ന് മുരളീധരന്‍

  • 08/03/2024

ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. മാധ്യമങ്ങളെ കാണാതിരുന്നത് പ്രതിഷേധം കൊണ്ടല്ലെന്നും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം പ്രതികരിക്കാമെന്ന് കരുതിയാണെന്നും മുരളീധരന്‍ പറഞ്ഞു. സ്ഥാനാര്‍ഥി പുതിയ ആള്‍ വരുമ്ബോള്‍ കണ്‍വെന്‍ഷന് മാറ്റമൊന്നും ഉണ്ടാവില്ല. അത് നടക്കുമെന്നും മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍. 

പദ്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള ചുവടുമാറ്റത്തിന് പിന്നാലെയാണ് തൃശൂരില്‍ കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് നീക്കമുണ്ടായത്. കെ മുരളീധരനായിരിക്കും തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അതേസമയം ഷാഫി പറമ്ബില്‍ വടകരയിലും കെസി വേണുഗോപാല്‍ ആലപ്പുഴയിലും മത്സരിക്കും. രാഹുല്‍ ഗാന്ധി വയനാട്ടിലും കെ സുധാകരന്‍ കണ്ണൂരിലും ജനവിധി തേടും. മറ്റു മണ്ഡലങ്ങളില്‍ സിറ്റിങ് എംപിമാരെ നിലനിര്‍ത്താനും ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. സ്ഥാനാര്‍ഥി പട്ടിക ഇന്നു പ്രഖ്യാപിക്കും.

Related News