'തൃശ്ശൂരില്‍ ബിജെപിയെ മൂന്നാം സ്ഥാനത്താക്കും, കരുണാകരനെ സംഘികള്‍ക്ക് വിട്ടുകൊടുക്കാൻ സമ്മതിക്കില്ല': മുരളീധരൻ

  • 08/03/2024

തൃശൂരില്‍ മത്സരിക്കണമെന്ന പാർട്ടി ഏല്‍പിച്ച ദൗത്യം ഏറ്റെടുക്കുന്നുവെന്ന് കെ മുരളീധരൻ എംപി. ഇന്നലെയാണ് സീറ്റുമാറുന്നതിനെ കുറിച്ച്‌ അറിഞ്ഞത്. നാളെ മുതല്‍ തൃശൂരില്‍ പ്രചാരണം തുടങ്ങും. നല്ല പോരാട്ടവും വിജയവും യുഡിഎഫ് പ്രതീക്ഷിക്കുന്നു. പാർട്ടി ഏല്‍പിച്ച ദൗത്യം ഏറ്റെടുക്കുന്നു. ബിജെപിയെ എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുകയെന്നതാണ് ഞങ്ങളുടെ നയം.

ഒരിടത്തും അവര്‍ രണ്ടാം സ്ഥാനത്തേക്ക് എത്തരുത്. കേരളത്തിലവര്‍ക്ക് നിലം തൊടാൻ കഴിയില്ല. ഇന്നലെയാണ് സീറ്റുമാറണമെന്ന കാര്യം അറിയിച്ചത്. ഞാനത് ഏറ്റെടുത്തു. നേരത്തെ വട്ടിയൂര്‍ക്കാവില്‍ നിന്നും വടകരയിലെത്തി. പാര്‍ട്ടി ആവശ്യപ്പെട്ടതിനാലായിരുന്നു അത്. ഇനി തൃശൂരില്‍ മത്സരിക്കും. കരുണാകരനെ സംഘികള്‍ക്ക് വിട്ടുകൊടുക്കാൻ സമ്മതിക്കില്ല. ബിജെപി വെല്ലുവിളിയേറ്റെടുക്കുകയെന്നതാണ് പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം. പത്മജയെ ബിജെപി മുന്നില്‍ നിർത്തിയാല്‍ അത്രയും പണി കുറയുമെന്നും മുരളീധരൻ പരിഹസിച്ചു.

Related News