ക്ഷേമപെൻഷൻ വൈകുന്നതില്‍ പ്രതിഷേധവുമായി സിപിഐ; എത്രയും വേഗം നല്‍കുമെന്ന് മുഖ്യമന്ത്രി

  • 08/03/2024

ക്ഷേമപെൻഷൻ വൈകുന്നതില്‍ ഇടതുമുന്നണിയില്‍ പ്രതിഷേധമറിയിച്ച്‌ സിപിഐ. എത്രയും വേഗം നല്‍കുമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ധനമന്ത്രി അതിനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വന്യ ജീവി ആക്രമണ വിഷയത്തില്‍ കേന്ദ്ര നിയമത്തില്‍ മാറ്റം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടണമെന്ന് എൻസിപി ആവശ്യപ്പെട്ടു.

സർക്കാർ ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം. സർക്കാർ ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലെത്തിയില്ലെങ്കില്‍ വന്യജീവി സംഘർഷം പ്രതിപക്ഷം തെരെഞ്ഞെടുപ്പില്‍ വലിയ പ്രചരണമാക്കുമെന്ന് പിസി ചാക്കോ ചൂണ്ടിക്കാണിച്ചു.

Related News