കാറില്‍ പിന്തുടര്‍ന്ന് ഇടിച്ച്‌ വീഴ്ത്തി, ആയുധം ഉപയോഗിച്ച്‌ സ്വകാര്യ ബസ് ഉടമയെ വധിക്കാൻ ശ്രമിച്ച 2 പേര്‍ പിടിയില്‍

  • 09/03/2024

സ്വകാര്യ ബസ് ഉടമയെ വധിക്കാൻ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍. സ്കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന സ്വകാര്യ ബസ് ഉടമയെ കാറില്‍ പിൻതുടർന്ന് ഇടിപ്പിച്ച്‌ വീഴ്ത്തിയശേഷം വധിക്കാൻ ശ്രമിച്ച കേസിലാണ് രണ്ടുപേർ അറസ്റ്റിലായത്. കേസിലെ മറ്റ് രണ്ടുപ്രതികള്‍ ഒളിവിലാണ്. ആലപ്പുഴ ജില്ലാക്കോടതി വാർഡ് തറയില്‍ പറമ്ബില്‍ ഹരികൃഷ്ണൻ (26), ബീച്ച്‌ വാർഡ് നെടുംപറമ്ബില്‍ ഷിജു (ഉണ്ണി 26) എന്നിവരാണ് അറസ്റ്റിലായത്. 

കഴിഞ്ഞ 16-ന് തമ്ബകച്ചുവട് ജംഗ്ഷന് കിഴക്കുഭാഗത്തെ റോഡിലായിരുന്നു ആക്രമണം. തമ്ബകച്ചുവട് സ്വദേശിയും മണ്ണഞ്ചേരി - കടപ്പുറം റൂട്ടില്‍ സർവീസ് നടത്തുന്ന ഹുബ്ബു റസൂല്‍ ബസ്സിന്റെ ഉടമയുമായ സനല്‍ സലീമിനെ (40) യാണ് സംഘം ആക്രമിച്ചത്. മുൻ വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോടു കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 

Related News