സിദ്ധാര്‍ത്ഥന്‍റെ മരണം; അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറക്കി, നന്ദി പറഞ്ഞ് അച്ഛൻ

  • 09/03/2024

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസ് സിബിഐക്ക് കൈമാറികൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. തന്‍റെ പോരാട്ടത്തെ പിന്തുണച്ചവര്‍ക്ക് നന്ദിയെന്ന് സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ടി ജയപ്രകാശ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഗവര്‍ണര്‍ ശക്തമായി കേസില്‍ ഇടപെട്ടത് നിര്‍ണായകമായി. സിബിഐയില്‍ പൂര്‍ണ വിശ്വാസമുണ്ട്. സിബിഐ വന്നാല്‍ സത്യം തെളിയുമെന്നാണ് വിശ്വാസമെന്നും സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ പറഞ്ഞു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാർത്ഥന്‍റെ പിതാവ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കുടുംബത്തിന്‍റെ വികാരം മാനിച്ച്‌ കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി ജയപ്രകാശിനെ അറിയിക്കുകയായിരുന്നു. എസ് എഫ് ഐ വിദ്യാ‍ര്‍ത്ഥികളടക്കമാണ് കേസില്‍ പ്രതികള്‍. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസ് സിബിഐക്ക് വിട്ടത്. എന്നാല്‍ ചില പ്രതികളെ മനപ്പൂര്‍വം സംരക്ഷിക്കുന്നുവെന്ന ആരോപണമാണ് കുടുംബം ഉയ‍ര്‍ത്തുന്നത്.

Related News