'എൻഡിഎയില്‍ തുടരുന്നത് അമര്‍ഷത്തോടെ, രാഹുലിനെതിരെ മത്സരിക്കാനില്ല': സികെ ജാനു

  • 09/03/2024

അമർഷത്തോടെയാണ് എൻഡിഎയില്‍ തുടരുന്നതെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ.ജാനു രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാനില്ലെന്ന് സികെ ജാനു. മനുഷ്യ വന്യമൃഗ സംഘർഷം തെരഞ്ഞെടുപ്പ് വിഷയമാണെന്നും ജനവിധിയെ ഇത് സ്വാധീനിക്കുമെന്നും സി.കെ.ജാനു വ്യക്തമാക്കി. നേരത്തേയും സികെ ജാനു എൻഡിഎക്കെതിരെ രംഗത്ത് വന്നിരുന്നു. മുന്നണിയില്‍ നിന്ന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന് വിമർശനമുന്നയിച്ചിരുന്നു. 

അതേസമയം, വയനാട് മണ്ഡലം ദേശീയ ശ്രദ്ധ ആകർഷിക്കുകയാണ്. ആനി രാജയ്ക്കും രാഹുല്‍ ഗാന്ധിക്കും പുറമെ ബിജെപിയും വയനാട്ടില്‍ ദേശീയ മുഖത്തെ ഇറക്കുമോ എന്നതില്‍ ആകാംക്ഷയുയരുകയാണ്. ഇന്ത്യ മുന്നണിയിലെ രണ്ടുപേർ പോരടിക്കുന്ന മണ്ഡലത്തില്‍ നിസാരക്കാരനാകില്ല സ്ഥാനാർത്ഥിയെന്നാണ് ബിജെപി നേതാക്കള്‍ സൂചിപ്പിക്കുന്നത്. വയനാട്ടില്‍ പാൻ ഇന്ത്യ പോര് നടക്കുമോയെന്നാണ് ചോദ്യം ഉയരുന്നത്. പ്രായം 15 ആയി വയനാട് ലോക്സഭ മണ്ഡലത്തിന്.

കോണ്‍ഗ്രസ് കോട്ടയായി കാണുന്ന മണ്ഡലത്തില്‍ കഴിഞ്ഞ തവണ രാഹുല്‍ എത്തിയതോടെ വിഐപി മണ്ഡലമായി, പാൻ ഇന്ത്യ സ്റ്റാറ്റസും ലഭിച്ചു. ഇത്തവണയും വോട്ടർമാരുടെ കൈ പിടിക്കാൻ രാഹുലുണ്ട്. പക്ഷേ, ഇത്തവണ ആദ്യം കളത്തില്‍ ഇറങ്ങിയത് ആനിരാജയാണ്. മുഷ്ടിചുരുട്ടി ഇൻക്വിലാബ് വിളിച്ച്‌ ആനി രാജ മുന്നോട്ട് പോവുകയാണ്. പ്രചാരണത്തിലും ഒരുപടി മുന്നില്‍ എത്തിക്കഴിഞ്ഞു. ഇനി മണ്ഡം കാത്തിരിക്കുന്നത് എൻഡിഎ സ്ഥാനാർത്ഥിയെയാണ്.

Related News