വര്‍ക്കല ഫ്‌ളോട്ടിങ് ബ്രിഡ്ജ് അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് അടൂര്‍ പ്രകാശ് എംപി. ശാസ്ത്രീയ പഠനം നടത്തിയിരുന്നോ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ, പദ്ധതിയില്‍ അഴിമതി നടന്നോ എന്നീ വിഷയങ്ങള്‍ അന്വേഷണപരിധിയില്‍ വരണമെന്നാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം. അത്യന്തം ഗൗരവതരമായ സംഭവമാണ് നടന്നതെന്നും അടൂര്‍ പ്രകാശ് കത്തില്‍ പറയുന്നു.
വര്‍ക്കലയില്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് നിര്‍മിച്ചതെന്ന് വിവരാവകാശ കമ്മീഷന്റെ മറുപടി രേഖയില്‍ വ്യക്തമാക്കിയിരുന്നു. തീരദേശപരിപാലന ചട്ടങ്ങള്‍ പാലിച്ചില്ലെന്നും കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റിന്റെ അനുമതിയും വാങ്ങിയിട്ടില്ലെന്നും രേഖയില്‍ പറയുന്നു. ടൂറിസം ഡയറക്ടര്‍ പി ബി നൂഹിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?