മന്ത്രി എകെ ശശീന്ദ്രൻ ആശുപത്രിയില്‍, ഐസിയുവിലേക്ക് മാറ്റി

  • 11/03/2024

ദേഹാസ്വാസ്ഥ്യത്തെ തുടർന്നു വനം മന്ത്രി എകെ ശശീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

നിലവില്‍ അദ്ദേഹം കാർഡിയാക് ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ നില സംബന്ധിച്ചു മറ്റ് വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

Related News