പൗരത്വ നിയമ ഭേദഗതി ചട്ടം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടത്തിനൊരുങ്ങാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഏതു രൂപത്തില്‍ ഇടപെടണമെന്നത് സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകരുമായി ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്നു തന്നെ ഇതു സംബന്ധിച്ച നീക്കമുണ്ടാകുമെന്നാണ് വിവരം.
അഡ്വക്കേറ്റ് ജനറല്‍ ഇപ്പോള്‍ ഡല്‍ഹിയിലുണ്ട്. ഭരണഘടനാ വിദഗ്ധരായ അഭിഭാഷകരുമായി കൂടിയാലോചന നടത്തി ഉടന്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ എജിക്ക് നല്‍കിയ നിര്‍ദേശം. ഭരണഘടനയുടെ 14, 21, 25 എന്നീ അനുച്ഛേദങ്ങളുടെ ലംഘനമാണ് സിഎഎ എന്നും, ചട്ടങ്ങള്‍ രൂപീകരിച്ചു കൊണ്ട് കേന്ദ്രം വിജ്ഞാപനം ഇറക്കിയത് റദ്ദാക്കണമെന്നുമാകും കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെടുക.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?