മാത്യു കുഴൽനാടന്റെ മാസപ്പടി ആരോപണം; മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കാനാവില്ലെന്ന് വിജിലൻസ്

  • 14/03/2024

മാത്യു കുഴൽനാടന്റെ ഹർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കാനാവില്ലെന്ന് വിജിലൻസ്. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. കേസിന്റെ വിശദാംശങ്ങൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും വിജിലൻസ് അറിയിച്ചു. ഹർജി വാദം കേൾക്കാൻ 27ലേക്ക് മാറ്റി.

ധാതുമണൽ ഖനനത്തിന് സിഎംആർഎല്ലിന് വഴിവിട്ട് മുഖ്യമന്ത്രി സഹായം നൽകിയെന്നും പ്രത്യുപകാരമായി കമ്പനി മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി കൊടുത്തെന്നുമാണ് ഹർജിയിലെ ആരോപണം.

മാത്യുവിന്റെ ഹർജി നിലനിൽക്കില്ലെന്നും ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ തീരുമാന പരിധിയിൽ വരില്ലെന്നുമാണ് വിജിലൻസ് നിലപാട്. പിണറായി വിജയൻ, മകൾ വീണ വിജയൻ എന്നിവർ ഉൾപ്പെടെ ഏഴു പേർക്കെതിരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ മാത്യു കുഴൽനാടൻ ഹർജി ഫയൽ ചെയ്തത്.




Related News