അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ആനകളെ എത്തിക്കാം; ആനക്കൈമാറ്റങ്ങള്‍ക്ക് അനുമതി

  • 15/03/2024

ആനക്കടത്തിനും കൈമാറ്റത്തിനും അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ഇനി ആനകളെ എത്തിക്കാം. ഉടമസ്ഥത സര്‍ട്ടിഫിക്കറ്റുള്ള ആനകളെ എവിടേക്കും കൈമാറാം.

ആനയെ രജിസ്റ്റര്‍ ചെയ്ത സ്ഥലത്തെ വനംവകുപ്പ് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററാണ് ആനക്കൈമാറ്റത്തിന്റെ അപേക്ഷ പരിഗണിക്കേണ്ടത്. കൈമാറുന്ന ആനയെ വെറ്ററിനറി ഡോക്ടര്‍ പരിശോധിക്കുകയും ആരോഗ്യസ്ഥിതി വിലയിരുത്തുകയും വേണം.

Related News