മസ്റ്ററിങ് നടത്തിയില്ല; റേഷന്‍കട ജീവനക്കാരനെ ബിയര്‍ക്കുപ്പികൊണ്ട് അടിച്ചു, അറസ്റ്റ്

  • 15/03/2024

റേഷന്‍കടയില്‍ മസ്റ്ററിങ് നടക്കാത്തതിന് പിന്നാലെ മദ്യപിച്ചെത്തിയയാള്‍ ജീവനക്കാരന്റെ തലയില്‍ ബിയര്‍ക്കുപ്പികൊണ്ട് അടിച്ചു. വലിയകുളങ്ങര മണലില്‍ കാട്ടില്‍ ശശിധരന്‍ നായര്‍ (59)ക്കാണ് മര്‍ദനമേറ്റത്. 

സംഭവത്തില്‍ കുട്ടമ്ബേരൂര്‍ ചെമ്ബകമഠത്തില്‍ സനലി(43) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് നാലു മണിയോടെ കുട്ടമ്ബേരൂര്‍ 1654-ാം നമ്ബര്‍ സര്‍വീസ് സഹകരണബാങ്കിന്റെ കീഴിലുള്ള എആര്‍ഡി. 59-ാം നമ്ബര്‍ റേഷന്‍കടയിലായിരുന്നു സംഭവം. 

Related News