പത്തുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു, കിണറ്റില്‍ തള്ളിയിട്ട് കൊന്നു; 19-കാരൻ അറസ്റ്റില്‍

  • 16/03/2024

തമിഴ്നാട്ടില്‍ പത്തുവയസ്സുകാരനെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ സ്കൂള്‍ വിദ്യാർഥിയായ 19-കാരൻ അറസ്റ്റില്‍. ധർമപുരിയിലെ ആദിയമ്മൻകോട്ടയില്‍ സ്കൂള്‍ വിദ്യാർഥിയായ ബാലനെ കൊലപ്പെടുത്തിയ കേസിലാണ് ഇതേ സ്കൂളിലെ വിദ്യാർഥിയായ എസ്.ഇളങ്കോയെ പോലീസ് പിടികൂടിയത്. ബുധനാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. 

പത്തുവയസ്സുകാരനെ സ്കൂളില്‍നിന്ന് കൂട്ടിക്കൊണ്ടുപോയ പ്രതി ലൈംഗികമായി പീഡിപ്പിച്ചശേഷം കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവദിവസം ഉച്ചയോടെയാണ് പ്രതി പത്തുവയസ്സുകാരനെ സ്കൂളില്‍നിന്ന് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് സമീപത്തെ കൃഷിയിടത്തില്‍ എത്തിച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി ബഹളംവെച്ചതോടെ പ്രതി കുട്ടിയെ സമീപത്തെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു.

പത്തുവയസ്സുകാരനെ കാണാതായതോടെ മാതാപിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇളങ്കോ കുട്ടിയുമായി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. പിന്നീട് ഇയാള്‍ തിരികെ വീട്ടിലെത്തിയത് ഒറ്റയ്ക്കാണെന്നും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി. ഇതോടെ ഇളങ്കോയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.

Related News