റേഷൻ മസ്റ്ററിങ് നിര്‍ത്തിവച്ചു; റേഷൻ വിതരണം തുടരും, സമയവും സൗകര്യവും ഒരുക്കുമെന്ന് ഭക്ഷ്യമന്ത്രി

  • 16/03/2024

സാങ്കേതിക പ്രശ്നം തുടരുന്നതിനാല്‍ സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ് നിർത്തിവച്ചു. റേഷൻ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കാൻ എൻഐസിക്കും ഐടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ് നിർത്തിവച്ചതായി ഭക്ഷ്യമന്ത്രി ജിആർ അനില്‍ അറിയിച്ചു. റേഷൻ വിതരണം തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.


സാങ്കേതിക തകരാർ പൂർണമായി പരിഹരിച്ചതായി എൻഐസിയും ഐടി മിഷനും അറിയിച്ച ശേഷം മാത്രമേ സംസ്ഥാനത്ത് മസ്റ്ററിങ് പുനരാരംഭിക്കൂ. മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങള്‍ക്കും മസ്റ്ററിങ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുമെന്നും ആശങ്കവേണ്ടെന്നും മന്ത്രി ജിആർ അനില്‍ വ്യക്തമാക്കി.

Related News