യുവതിയുടെ മൃതദേഹം പുഴയില്‍;ദേഹത്ത് പരിക്കുകള്‍, ഒപ്പം താമസിച്ചിരുന്നയാള്‍ കസ്റ്റഡിയില്‍

  • 17/03/2024

വാളൂക്ക് പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. യുവതിക്കൊപ്പം താമസിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് നിരവില്‍പുഴ അരിമല കോളനിയില്‍ ബിന്ദു (40) ആണ് മരിച്ചത്. ബിന്ദുവിനൊപ്പം താമസിച്ചിരുന്ന വാസു എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

കഴിഞ്ഞ ദിവസം രാത്രിയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തു പരിശോധന നടത്തി.

Related News