കോഴിക്കോട് എന്‍ഐടിയില്‍ രാത്രി കര്‍ഫ്യു; 11 മണിക്ക് ശേഷം കാമ്ബസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിയന്ത്രണം

  • 20/03/2024

കോഴിക്കോട് എന്‍ഐടിയില്‍ രാത്രി കര്‍ഫ്യു. രാത്രി 11 മണിക്ക് ശേഷം കാമ്ബസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. വിദ്യാര്‍ഥികള്‍ 12 മണിക്കുള്ളില്‍ കോളജ് ഹോസ്റ്റലില്‍ കയറണമെന്നും ലംഘിക്കുന്നവരെ ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുമെന്നും സ്റ്റുഡന്റ് വെല്‍ഫയര്‍ ഡീന്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.

ഉത്തരവ് പ്രകാരം കാമ്ബസില്‍ രാത്രി വൈകിയും പ്രവര്‍ത്തിച്ചിരുന്ന കാന്റീനുകള്‍ ബുധനാഴ്ച്ച മുതല്‍ രാത്രി 11 മണിക്ക് ശേഷം പ്രവര്‍ത്തിക്കില്ല. വിദ്യാര്‍ത്ഥികളുടെ ആരോഗ്യം കണക്കിലെടുത്താണ് രാത്രി വൈകിയുള്ള കാന്റീന്‍ പ്രവര്‍ത്തനം നിര്‍ത്തലാക്കിയതെന്നാണ് ഉത്തരവില്‍ പറയുന്നത്.

വിദ്യാര്‍ഥികള്‍ 12 മണിക്കുള്ളില്‍ കോളജ് ഹോസ്റ്റലില്‍ കയറണമെന്നും ലംഘിക്കുന്നവരെ ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുമെന്നും സ്റ്റുഡന്റ് വെല്‍ഫയര്‍ ഡീന്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.


Related News