ഓട്ടം പോകാൻ വിളിച്ചുവരുത്തി, ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ചു; 48കാരന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

  • 21/03/2024

കുത്തേറ്റ പ്രഭാത് ഓട്ടോറിക്ഷയുമായി വീട്ടില്‍ നിന്ന് പോയ ഉടന്‍ ഷിബു വീടിനുള്ളില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളാണ് നാടകീയ സംഭവങ്ങള്‍ക്ക് വഴിവെച്ചത് എന്നാണ് പൊലീസ് പറയുന്നത്.

സിംഗപൂരില്‍ ജോലി ചെയ്യുന്ന ഷിബുവിന്റെ ഭാര്യ ഷീബ പിതാവിന്റെ മരണവുമായി ബന്ധപെട്ട് അടുത്തിടെയാണ് നാട്ടിലെത്തിയത്. വെള്ളിയാഴ്ച ജോലി സ്ഥലത്തേക്കു മടങ്ങി പോകാനിരിക്കെയാണ് ദാരുണസംഭവം.

Related News