ആര്‍എല്‍വി രാമകൃഷ്ണന് കലാമണ്ഡലത്തിന്‍റെ ക്ഷണം; ഇന്ന് വൈകീട്ട് കൂത്തമ്ബലത്തില്‍ മോഹിനിയാട്ടം

  • 22/03/2024

നര്‍ത്തകനും നടനും, അന്തരിച്ച സിനിമാതാരം കലാഭവൻ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച്‌ കേരള കലാമണ്ഡലം. ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമയെന്ന് അറിയപ്പെടുന്ന കലാകാരി നടത്തിയ വംശീയാധിക്ഷേപത്തിന്‍റെ പിന്നാലെയാണ് നൃത്തമവതരിപ്പിക്കാൻ കലാമണ്ഡലം തന്നെ അദ്ദേഹത്തെ നേരിട്ട് ക്ഷണിച്ചിരിക്കുന്നത്. 

ക്ഷണം ആര്‍എല്‍വി രാമകൃഷ്ണൻ സ്വീകരിക്കുകയും ചെയ്തു. ഇന്ന് വൈകീട്ട് അഞ്ചിന് കലാമണ്ഡലത്തിന്‍റെ കൂത്തമ്ബലത്തിലാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് ആര്‍എല്‍വി രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലത്തില്‍ ഗവേഷക വിദ്യാർത്ഥി കൂടിയായിരുന്നു രാമകൃഷ്ണൻ. 

Related News