കൊടകരക്കേസില്‍ ബന്ധമില്ല, അഴിമതിക്കേസില്‍ പ്രതിയാക്കാന്‍ കഴിയില്ലെന്ന് കെസുരേന്ദ്രന്‍

  • 23/03/2024

സിപിഎം ബിജെപി ഒത്തുകളിയെത്തുടർന്ന് കൊടകര കേസ് അന്വേഷണം നിലച്ചെന്ന കോണ്‍ഗ്രസ് ആരോപണത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ രംഗത്ത്.കൊടകര കേസില്‍ പ്രതീയല്ല. തന്നെ അഴിമതി കേസില്‍ പ്രതിയാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം കൊടകര കുഴല്‍പ്പണക്കേസിനെപ്പറ്റി അറിയില്ലെന്ന ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്‍റെ വാദം ശരിയല്ലെന്ന് സംസ്ഥാന പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 41 കോടി രൂപ കർണാടകയില്‍ നിന്ന് കുഴല്‍പ്പണമായി എത്തിയതായി ആദായനികുതി വകുപ്പിന് റിപ്പോർട്ട് നല്‍കിയിരുന്നെന്നാണ് പൊലീസ് കേന്ദ്രങ്ങള്‍ പറയുന്നത്.

മൂന്നു റിപ്പോർട്ടുകളാണ് ആദായ നികുതി വകുപ്പിന് നല്‍കിയത്. 2021 ഓഗസ്റ്റ് 8ന് നല്‍കിയ അവസാന റിപ്പോ‍ർട്ടില്‍ കുഴല്‍പ്പണ ഇടപാടിന്‍റെ മുഴുവൻ വിശദാംശങ്ങളും അറിയിച്ചിരുന്നു. 41 കോടി രൂപയാണ് കുഴല്‍പ്പണമായി കർണാടകത്തില്‍ നിന്ന് അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തിയത്. അഞ്ച് സ്രോതസുകള്‍ വഴിയായിരുന്നു ഈ പണത്തിന്‍റെ വരവ്. ഇതില്‍ ഒരു സോഴ്സില്‍ നിന്നുളള പണമാണ് കൊളളയടിക്കപ്പെട്ടത്. സംഭവത്തിന് തൊട്ടുപിന്നാലെ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ടവർ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുളളവരെ ബന്ധപ്പെട്ടിരുന്നെന്നും ആദായ നികുതി വകുപ്പിനെ അറിയിച്ചിരുന്നു. 

Related News