ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രം: വി എസ് സുനില്‍കുമാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

  • 24/03/2024

നടന്‍ ടൊവിനോ തോമസിന് ഒപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതിന് തൃശൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. ഇനി ആവര്‍ത്തിക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. 


ടൊവിനോയുടെ പേരും ചിത്രവും ദുരുപയോഗം ചെയ്തുവെന്ന പരാതിയിലാണ് നടപടി. പരാതിയിന്മേല്‍ സ്ഥാനാർത്ഥി വി എസ് സുനില്‍കുമാറിന്റേയും സിപിഐ ജില്ലാ സെക്രട്ടറിയുടേയും വിശദീകരണം കേട്ട ശേഷമാണ് നടപടി. 

ടൊവിനോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസിഡറാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഇവർ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണം. ഇരുവരുടേയും മറുപടി തൃപ്തികരമായി കണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ താക്കീത് നല്‍കി പരാതി അവസാനിപ്പിക്കുകയായിരുന്നു.

Related News