കാട്ടാക്കട ടിപ്പർ അപകടം ടിപ്പർ ഡ്രൈവറെ അറസ്റ്റ് ചെയ്‌തു. ടിപ്പർ ലോറി ഇടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ ടിപ്പർ ഡ്രൈവറെ കാട്ടാക്കട പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്‌തു. കാട്ടാക്കട, ഗുരുമന്ദിരം റോഡില്‍ അഭിലാഷ് ഭവനില്‍ അഭിലാഷ് ചന്ദ്രൻ (40) നെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കാട്ടാക്കട പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ടിപ്പർ ലോറി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മണ്ണ് മാന്തി യന്ത്രവും കസ്റ്റഡിയില്‍ എടുക്കും എന്നാണ് വിവരം. ഇന്നലെ ഉച്ചക്ക് 2.40 തോടേ കാട്ടാക്കട പൂവച്ചല്‍ റോഡില്‍ നക്രാംചിറ മിനിനഗറിനു സമീപം മോട്ടോർ വാഹന വകുപ്പ് വാഹനം ടെസ്റ്റ് നടത്തുന്ന റോഡിലേക്കായിരുന്നു അമിതവേഗത്തില്‍ ടിപ്പർ വന്നത്.
തിരിയുമ്ബോള്‍ നെടുമങ്ങാട്, കിഴക്കുംകര വീട്ടില്‍ അഖില്‍ 22 ഓടിച്ച ബൈക്ക് ടിപ്പറില്‍ ഇടിക്കുകയായിരുന്നു. ഇരു വാഹനങ്ങളും കാട്ടാക്കട ഭാഗത്തുനിന്നും വരികയായിരുന്നു. യുവാവിന്റെ കൈക്കും കാലിനും ഒടിവുണ്ട്. മുഖത്ത് ഗുരുതര പരിക്ക് ആണ് സംഭവിച്ചിരിക്കുന്നത്. കാട്ടാക്കട പാലേലിയിലുള്ള ക്വാറിയില്‍ പാറ എടുക്കാൻ പോയ ടിപ്പർ ആണ് സ്കൂട്ടറില്‍ ഇടിച്ചത്. സ്കൂട്ടർ, ടിപ്പർ എന്നിവ സമാന്തരമായി പോകുകയായിരുന്നു. ഇതിനിടെ പലേലി റോഡിലേക്ക് ടിപ്പർ തിരിക്കവെ വശത്ത് കൂടെ വന്ന സ്കൂട്ടറിനെ ഇടിച്ചിടുകയായിരുന്നു.
അപകടത്തില്‍ ഇടതു കൈ പിൻവശത്തെ രണ്ടു ടയറിനടയില്‍ കുടുങ്ങി അഖിലിനെ 20 മീറ്ററോളം ടിപ്പർ വലിച്ചുകൊണ്ട് പോയി ആണ് ടിപ്പർ ലോറി നിന്നത്. അഖില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ കഴിയുകയാണ്. അതെസമയം നാട്ടുകാരുടെ ഇടപെടല്‍ കാരണം ജീവൻ തിരികെ കിട്ടിയത്. പൊലീസ് അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?