മലപ്പുറത്ത് രണ്ടരവയസുകാരിയുടെ മരണത്തിൽ ദുരൂഹത; പിതാവ് മർദിച്ച് കൊലപ്പെടുത്തിയെന്ന് കുഞ്ഞിന്റെ മാതാവ്

  • 25/03/2024

മലപ്പുറം കാളികാവ് ഉതരപൊയിലിൽ രണ്ടരവയസുകാരിയുടെ മരണത്തിൽ ദുരൂഹത. പിതാവ് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. 

'ഇന്നലെ അവർ ഫോൺ ചെയ്തു. ഞാൻ എടുത്തപ്പോഴേക്കും കട്ടാക്കി. അപ്പോൾ ഞാൻ തിരിച്ചുവിളിച്ചു. അപ്പോഴാണ് പറയുന്നത് കുട്ടി ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചെന്ന്. ഞാൻ പറഞ്ഞു എന്റെ കുട്ടിക്ക് ഒരു കുഴപ്പവുമില്ല, ഇജ്ജ് തന്നെയല്ലേ കൊന്നതെന്ന് ഞാൻ ചോദിച്ചു. ഓന്റേ ഉമ്മയും പെങ്ങളും അളിയനും നോക്കി നിൽക്കേയാണ്'-

ഇന്നലെ ഉച്ചയ്ക്കാണ് ഫാരിസ്-ഷാബത്ത് ദമ്പതികളുടെ രണ്ടര വയസുകാരി മരിച്ചത്. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ ആദ്യം എത്തിച്ചത്. കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്നാണ് പിതാവിന്റെ വീട്ടുകാർ പറഞ്ഞത്. എന്നാൽ കുട്ടിയെ മർദിച്ച് കൊലപ്പെടുത്തിയെന്നാണ് മാതാവ് പറയുന്നത്. ഇന്നലെ തന്നെ ഫാരിസ് കുഞ്ഞിനെ അതിക്രൂരമായി മർദിച്ചുവെന്നാണ് മാതാവ് ആരോപിക്കുന്നത്. ഇതിന് മുൻപും കുഞ്ഞിനേയും അമ്മയേയും ഫാരിസ് മർദിച്ചിട്ടുണ്ട്.

Related News