വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി; സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു, കൊലപാതകമെന്ന് സംശയം

  • 25/03/2024

കോതമംഗലത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. 72കാരിയായ സാറാമ്മയാണ് മരിച്ചത്. തലക്ക് അടിച്ച്‌ കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. കോതമംഗലം കള്ളാടാണ് സംഭവം നടന്നത്. 

വീട്ടമ്മ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഭക്ഷണം കഴിച്ച്‌ ഡൈനിങ് ടേബിളില്‍ ഇരുന്ന സാറാമ്മയെ പിന്നില്‍ നിന്ന് മാരകായുധം വെച്ച്‌ അടിച്ചുവെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് മഞ്ഞപ്പൊടി വിതറിയിട്ടുണ്ട്. സാറാമ്മ ധരിച്ചിരുന്ന നാല് വളകളും സ്വര്‍ണമാലയും നഷ്ടപ്പെട്ടതായാണ് ബന്ധുക്കള്‍ പറയുന്നത്.

Related News