സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ രണ്ട് നേതാക്കള്‍ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായ സാഹചര്യത്തില്‍ കര്‍ശന നടപടിയിലേക്ക് പാര്‍ടി സംസ്ഥാന നേതൃത്വം കടക്കും. തെരഞ്ഞെടുപ്പിന് ശേഷമാകും കര്‍ശന നടപടിയിലേക്ക് പോവുക. അസാധാരണമായ സംഭവമാണ് നടന്നതെന്നാണ് വിലയിരുത്തല്‍.
അടൂരില്‍ നിന്നുള്ള ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് മുൻ എംഎല്‍എ കൂടിയായ നേതാവിനെ പിടിച്ചുതള്ളിയത്. മന്ത്രി വി എൻ വാസവൻ പങ്കെടുത്ത യോഗത്തിലായിരുന്നു സംഭവം. വിഎൻ വാസവൻ സ്ഥിതിഗതികള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണം മോശമാണെന്ന് വിമർശനത്തിലാണ് തർക്കം തുടങ്ങിയത്. ഏപ്രില്‍ 8 ന് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിക്ക് അടൂർ വേദിയാക്കിയതും തർക്കത്തിന് കാരണമായി. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് നേതാക്കള്‍ തമ്മിലെ തര്‍ക്കം പരിധി വിട്ടത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?