'ചെറിയ പ്രായം, പക്ഷെ കയ്യിലിരിപ്പ് വേറെ'; ബിസിനസുകാരനെ കബളിപ്പിച്ച്‌ നേടിയത് 43 ലക്ഷം; പിടികൂടി പൊലീസ്

  • 26/03/2024

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ബിസിനസുകാരനില്‍ നിന്ന് 43 ലക്ഷം രൂപ കൈക്കലാക്കിയ മൂന്ന് യുവാക്കളെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പറക്കുളം സ്വദേശികളായ ചോലയില്‍ മുഹമ്മദ് മുസ്തഫ (23), യൂസഫ് സിദ്ദീഖ് (21), തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി വെള്ളംകുഴി വീട്ടില്‍ മുഹമ്മദ് അര്‍ഷാക് (21) എന്നിവരാണ് പിടിയിലായത്.

എരഞ്ഞിപ്പാലം സ്വദേശിയായ ബിസിനസുകാരനെയാണ് സംഘം കബളിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പ്രതികള്‍ 'വല്‍വാല്യൂ ഇന്ത്യ' എന്ന വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കുകയും നിരന്തരമായി മെസേജുകള്‍ അയച്ച്‌ ടെലഗ്രാമില്‍ Google Maps Review VIP എന്ന ഗ്രൂപ്പില്‍ തെറ്റിദ്ധരിപ്പിച്ച്‌ ചേര്‍ക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ ടാസ്‌കുകള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ആയതിന് പ്രതിഫലം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച്‌ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി പരാതിക്കാരന്റെ 43 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു.


Related News