നെയ്യാറ്റിൻകരയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ നാല് പ്രതികള്‍ പൊലീസ് പിടിയില്‍. കാഞ്ഞിരംകുളം സ്വദേശികളായ അഭിജിത്ത്, ജിപിൻ, മനോജ്, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി 7.30ഓടെ നെയ്യാറ്റിൻകര കരകൊടങ്ങാവിളയിലാണ് സംഭവം. 23 വയസുകാരനായ ആദിത്യനാണ് മരിച്ചത്.
സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് നാല് പേർ പിടിയിലായത്. ആദിത്യൻ മൈക്രോ ഫിനാൻസ് കളക്ഷൻ ഏജന്റാണ്. നെല്ലിമൂടുള്ള സ്ഥലത്ത് പണം പിരിക്കാൻ പോയ സമയത്ത് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?