25 ലക്ഷം പോലും കൈയില്‍ ഇല്ല, നാരങ്ങാ വെള്ളം പോലും കുടിക്കാതെ പ്രവര്‍ത്തകര്‍ സജീവം: കെ മുരളീധരന്‍

  • 28/03/2024

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം ഇല്ലാത്തത് പ്രശ്‌നം തന്നെയാണെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചത് ക്രൂരമായ സമീപനമാണ്. വാജ്‌പേയി അടക്കമുള്ള പ്രധാനമന്ത്രിമാര്‍ ഉണ്ടായിരുന്നപ്പോള്‍ പോലും പ്രതിപക്ഷത്തോട് ഇത്തരം സമീപനം സ്വീകരിച്ചിരുന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാനാവുക 95 ലക്ഷം രൂപയാണ്. 25 ലക്ഷം പോലും കൈയില്‍ ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍. എങ്കിലും പ്രവര്‍ത്തകര്‍ മുണ്ടു മുറുക്കിയുടുത്തും സജീവമാണ്. ഈ വേനലിലും ഒരു ഗ്ലാസ് നാരങ്ങാവെള്ളം പോലും കുടിക്കാതെ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. 

Related News