സിപിഎം നേതാക്കളുടെ സ്മൃതികുടീരത്തില്‍ രാസവസ്തു ഒഴിച്ചു; കോടിയേരിയുടെ ഫോട്ടോ വികൃതമാക്കി

  • 28/03/2024

കണ്ണൂര്‍ പയ്യാമ്ബലത്തെ സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിലും സ്തൂപത്തിലും രാസവസ്തു ഒഴിച്ച്‌ വികൃതമാക്കി. കോടിയേരി ബാലകൃഷ്ണന്റെ സ്മൃതികുടീരത്തില്‍ സ്ഥാപിച്ച ഫോട്ടോയിലാണ് രാസവസ്തു ഒഴിച്ചത്. മുൻ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്‍, മുൻ മുഖ്യമന്ത്രി ഇ കെ നായനാര്‍. ഒ ഭരതന്‍ എന്നിവരുടെ സ്മൃതികുടീരത്തിലും ദ്രാവകം ഒഴിച്ചിട്ടുണ്ട്.

ഇന്നു രാവിലെയായിരുന്നു സംഭവം. കോടിയേരിയുടെ സ്മൃതികുടീരമാണ് ഏറ്റവുമധികം വികൃതമാക്കിയിട്ടുള്ളത്. എന്ത് ദ്രാവകമാണ് ഒഴിച്ചതെന്ന് വ്യക്തമല്ല. കോണ്‍ഗ്രസ് നേതാക്കളുടേയും മറ്റ് സാംസ്കാരിക നായകരുടെയും സ്തൂപങ്ങള്‍ ഇതേ സ്ഥലത്തുണ്ട്. എന്നാല്‍, ഇവയൊന്നും വികൃതമാക്കിയിട്ടില്ല.

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ആസൂത്രീത നീക്കമാണിതെന്ന് സിപിഎം ആരോപിച്ചു. ഇതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്. വിശദമായ അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു. സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

Related News