മുഖ്യമന്ത്രി പിണറായി വിജയനെ മുൻ നിർത്തി രണ്ടാംഘട്ട പ്രചാരണം കൊഴുപ്പിക്കാൻ ഇടത് ക്യാമ്ബ്. പിണറായി മുൻനിരയില്‍ നിന്ന ഭരണഘടനാ സംരക്ഷണ റാലികള്‍ മലബാറില്‍ ഉള്‍പ്പടെ പാർട്ടിക്ക് വലിയ ആത്മവിശ്വാസം നല്‍കിയ പശ്ചാത്തലത്തിലാണ് പുതിയ ഘട്ടം. മറ്റന്നാള്‍ തുടങ്ങി ഓരോ മണ്ഡലത്തിലും മൂന്ന് വീതം പൊതുസമ്മേളനങ്ങള്‍ പിണറായിക്കുണ്ട്. മാസപ്പടിയിലെ ഇഡി കേസ് അടക്കം നിലനില്‍ക്കെ എന്ത് പറയുമെന്നതില്‍ രാഷ്ട്രീയ കൗതുകമുണ്ട്.
ന്യൂനപക്ഷ പോക്കറ്റുകള്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി നേരിട്ടിറങ്ങിയ ഭരണഘടന സംരക്ഷണ റാലികള്‍ ഏല്‍ക്കേണ്ടിടത്ത് ഏറ്റെന്ന വിലയിരുത്തലോടെയാണ് സിപിഎമ്മും ഇടതുമുന്നണിയും രണ്ടാംഘട്ട പ്രചാരണത്തിന് ഒരുങ്ങുന്നത്. ഇനി ഊന്നല്‍ ഇഡിയെ മുൻനിർത്തി കേന്ദ്രസർക്കാർ പയറ്റുന്ന രാഷ്ട്രീയ കളികള്‍ക്കുള്ള മറുമരുന്നിലാണ്. മാസപ്പടിമുതല്‍ മസാലാ ബോണ്ട് വരെ ഇഡിയുടെ വാള്‍ തലക്ക് മുകളില്‍ നില്‍ക്കെ പ്രതിരോധ പോരിനും മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിട്ടിറങ്ങുകയാണ്.
മാർച്ച് 30 മുതല്‍ ഏപ്രില്‍ 23 വരെ നീളുന്ന കേരള പര്യടനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന 60 പൊതു യോഗങ്ങളുണ്ടാകും. അതായത് 20 മണ്ഡലങ്ങളില്‍ ഓരോന്നിലും മൂന്ന് പരിപാടികളില്‍ വീതമാണ് മുഖ്യമന്ത്രിയുടെ പ്രസംഗം. ഇഡി അടക്കം ദേശീയ അന്വേഷണ ഏജൻസികളെ വച്ച് നടത്തുന്ന പകപോക്കല്‍ രാഷ്ട്രീയം തുറന്ന് പറയും, കേന്ദ്രത്തിലൊന്നും കേരളത്തില്‍ മറ്റൊന്നും എന്നമട്ടില്‍ നില്‍ക്കുന്ന പ്രതിപക്ഷത്തെ കടന്നാക്രമിക്കും. കടമെടുപ്പ് പരിധി വെട്ടിയ കേന്ദ്ര നടപടികളും കേരളം മുൻകയ്യെടുത്ത് നടത്തുന്ന നിയമ പോരാട്ടങ്ങളും ഊന്നിപ്പറയും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?