പിസി ജോര്‍ജിന് കുരുക്കായി മാഹിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശം, സിപിഎം നേതാവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു

  • 29/03/2024

മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തില്‍ പി സി ജോർജ്ജിന് എതിരെ പൊലീസ് കേസ് എടുത്തു. മാഹി സി പി എം ലോക്കല്‍ കമ്മറ്റി സെക്രട്ടറി നല്‍കിയ പരാതിയില്‍ ആണ് കേസെടുത്തിരിക്കുന്നത്.

കോഴിക്കോട് കസബ പൊലീസാണ് പി സി ജോർജിനെതിരെ കേസെടുത്തത്. മാഹി വേശ്യകളുടെ കേന്ദ്രമെന്നായിരുന്നു പി സി ജോർജിന്‍റെ വിവാദ പരാമർശം. എൻ ഡി എ സ്ഥാനാർഥി എം ടി രമേശിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പി സി വിവാദ പരാമർശം നടത്തിയത്.

Related News