കാസർകോട്ടെ റിയാസ് മൗലവി കൊലപാതകക്കേസില്‍ കോടതിയില്‍ നിന്നുണ്ടായ വിധി അസാധാരണങ്ങളില്‍ അസാധാരണമെന്ന് നിയമമന്ത്രി പി രാജീവ്. എന്തുകൊണ്ട് പ്രതികള്‍ കുറ്റവിമുക്തനാക്കപ്പെട്ടുവെന്ന കോടതിയുടെ കണ്ടെത്തല്‍ അസാധാരണമാണ്. കേസില്‍ കുറ്റമറ്റ രീതിയില്‍ അന്വേഷണം നടന്നു.പ്രതികളെ പെട്ടന്ന് പിടികൂടി.
എന്നാല്‍ പ്രതിഭാഗം പോലും പറയാത്ത കാര്യങ്ങളാണ് കോടതി വിധിയിലുളളത്. ഈ കോടതി വിധി അപൂർവങ്ങളില്‍ അപൂർവമല്ലെന്ന് വേണമെങ്കില്‍ പറയാം. എന്നാലും കുറ്റവിമുക്തരാക്കപ്പെടുക എന്നത് അംഗീകരിക്കാൻ സാധിക്കില്ല. വിചാരണയില്‍ ഉള്‍പ്പെടെ പ്രതികളെ തുടർച്ചയായ ഏഴ് വർഷം ജയിലില്‍ ഇടാൻ കഴിഞ്ഞത് ചെറിയ കാര്യമല്ലെന്നും നിയമമന്ത്രി ചൂണ്ടിക്കാട്ടി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?