വെള്ളക്കരം കൂട്ടില്ല; ഇത്തവണയും വര്‍ധന നടപ്പാക്കേണ്ടെന്ന് തീരുമാനം

  • 31/03/2024

കുടിവെള്ളക്കരത്തിലെ വാര്‍ഷിക വര്‍ധന ഇത്തവണയും ഉണ്ടാവില്ല. കേന്ദ്ര നിബന്ധന പ്രകാരം എല്ലാ വര്‍ഷവും ഏപ്രില്‍ മുതല്‍ അഞ്ചുശതമാനം കരം വര്‍ധിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ആയിരം ലിറ്ററിന് പത്തുരൂപ കൂട്ടിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ നടത്തേണ്ട പ്രതിവര്‍ഷ വര്‍ധന നടപ്പാക്കിയിരുന്നില്ല. ഇത്തവണയും വര്‍ധന നടപ്പാക്കേണ്ടെന്നാണ് തീരുമാനമെന്നും ഇത് നേരത്തെ അറിയിച്ചിരുന്നതാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

Related News