ടിക്കറ്റ് ചോദിച്ചത് പ്രകോപനം; തൃശൂരില്‍ യാത്രക്കാരന്‍ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു

  • 02/04/2024

തൃശൂർ വെളപ്പായയില്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു. എറണാകുളം സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതിൻ്റെ പകയിലാണ് അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്.

മൃതദേഹം തൃശൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതിഥി തൊഴിലാളിയായ പ്രതിയെ പാലക്കാട് റെയില്‍വെ പൊലീസിൻ്റെ കസ്റ്റഡിയിലെടുത്തു.

Related News