തെരഞ്ഞെടുപ്പ് കാഹളം മുഴക്കാൻ തൃശൂര്‍; എൻഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

  • 03/04/2024

തൃശൂർ ലോക്‌സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ പാറമേക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ദർശനം നടത്തിയ ശേഷം 11 മണിക്ക് അയ്യന്തോള്‍ അമർ ജവാൻ ജ്യോതിയില്‍ അദ്ദേഹം പുഷ്പാർച്ചനയും നടത്തും. തുടർന്ന് ഉച്ചയ്‌ക്ക് 12 മണിക്കാണ് ബിജെപി പ്രവർത്തകർക്കൊപ്പം തൃശൂർ കളക്ടറേറ്റിലെത്തിയാണ് അദ്ദേഹം നാമനിർദേശപത്രിക സമർപ്പിക്കുന്നത്.

തൃശൂർ ലോകസഭ മണ്ഡലത്തിലെ തീരദേശ മത്സ്യത്തൊഴിലാളികളാണ് സുരേഷ് ഗോപിക്കായി കെട്ടിവെക്കാനുള്ള തുകനല്‍കുന്നത്. പ്രകടനത്തില്‍ ആയിരക്കണക്കിന് ബിജെപി പ്രവർത്തകരും സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുക്കും.

പത്തനംതിട്ട മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അനില്‍ കെ ആന്റണി, കൊല്ലം എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ ജി, ആലത്തൂർ എൻഡിഎ സ്ഥാനാർത്ഥി ഡോ. ടി എൻ സരസു, കോഴിക്കോട് എൻഡിഎ സ്ഥാനാർത്ഥി എം ടി രമേശ്, ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ തുടങ്ങിയവരും ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.

Related News