പടക്കശാലയില്‍ ബോംബ് നിര്‍മാണം; പൊട്ടിത്തെറിയില്‍ 17കാരന്‍റെ ഇരുകൈപ്പത്തികളും നഷ്ടമായി, രണ്ട് പേരുടെ നില ഗുരുതരം

  • 03/04/2024

മുക്കോലയിലെ പടക്കനിർമാണ ശാലയില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ 17കാരന്റെ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ടു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ കൈപ്പത്തികളാണ് നഷ്ടപ്പെട്ടത്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരം.

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ അനിരുദ്ധിനെതിരെ അനധികൃത ബോംബ് നിര്‍മാണ കേസ് നിലവിലുണ്ട്. അപകടത്തില്‍ പരിക്കേറ്റ നാല് പേരും ഗുണ്ടാസംഘത്തിലെ അംഗങ്ങളെന്നും പൊലീസ് പറഞ്ഞു.

Related News