ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാലമ്ബലത്തില്‍ ശീതീകരണ സംവിധാനം ഏര്‍പ്പെടുത്തും. പഴനി ക്ഷേത്രത്തില്‍ ഈയിടെ ഏര്‍പ്പെടുത്തിയ സമാന സംവിധാനം നടപ്പാക്കാനാണ് ആലോചന. നാലമ്ബലത്തിന്റെ തിരുമുറ്റം തുറന്ന ഭാഗമായതിനാല്‍ സാധാരണ രീതിയിലുള്ള എസി പ്രായോഗികമല്ല. അതിനാല്‍ പ്രദക്ഷിണവഴികളിലും തണുത്ത കാറ്റ് ലഭിക്കുന്ന സംവിധാനമാണ് ആലോചിക്കുന്നത്.
മുഴുവന്‍ ചെലവും വഴിപാടായി ഏറ്റെടുക്കാന്‍ ഒരു ഭക്തന്‍ തയാറായിട്ടുണ്ട്. എട്ടിനു ചേരുന്ന ദേവസ്വം ഭരണസമിതിയോഗം തീരുമാനമെടുക്കും.പഴനി ക്ഷേത്രത്തില്‍ ഈയിടെ ഏര്‍പ്പെടുത്തിയ സമാന സംവിധാനത്തെപ്പറ്റി പഠിക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍, തന്ത്രി ചേന്നാസ് ദിനേശന്‍ നമ്ബൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍, ഭരണസമിതി അംഗങ്ങള്‍, എന്‍ജിനീയറിങ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇന്നലെ പഴനി സന്ദര്‍ശിച്ചു. അവിടെ ഇതു നടപ്പാക്കിയ എന്‍ജിനീയറിങ് സംഘം അടുത്തദിവസം ഗുരുവായൂരിലെത്തും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?