മാസപ്പടി; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം വേണം; ഹര്‍ജിയില്‍ ഇന്ന് വിധി

  • 03/04/2024

മാസപ്പടിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണ വിജയൻ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടൻ എംഎല്‍എ നല്‍കിയ ഹർജിയില്‍ ഇന്ന് വിധി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. 

ധാതു മണല്‍ ഖനനത്തിനായി സിഎംആർഎല്‍ കമ്ബനിക്കു അനുമതി നല്‍കിയതിനു പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചുവെന്നാണ് ഹർജിയില്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രി, മകള്‍ ഉള്‍പ്പെടെ ഏഴ് പേർക്കെതിരെയാണ് മാത്യു കുഴല്‍നാടൻ എംഎല്‍എ ഹർജി ഫയല്‍ ചെയ്തത്. 

ഫെബ്രുവരി 29നാണ് മാത്യു കുഴല്‍നാടൻ ഹർജി സമർപ്പിച്ചത്. ആരോപണങ്ങള്‍ വിജിലൻസ് നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന വാദമുയർത്തി സർക്കാർ ഹർജിയെ എതിർത്തു. ആദായ നികുതി സെറ്റില്‍മെന്റ് ബോർഡിന്റെ ഉത്തരവ് പുനഃപരിശോധിക്കാൻ വിജിലൻസ് കോടതിക്കാവില്ലെന്നും സമാന സ്വഭാവമുള്ള ഹർജികള്‍ നേരത്തെ തീർപ്പാക്കിയെന്നും സർക്കാർ വാദിച്ചിരുന്നു.

Related News